Wednesday, July 31, 2013

ഓഫീസിനിനെ ഞെട്ടിച്ച വെളിപ്പെടുത്തൽ

വളരെകാലങ്ങൾക്കു ശേഷമാണ് ഞങ്ങളുടെ പ്രതിനിധി ഒരു വാർത്ത‍ കൈമാറുന്നത് , അതുകൊണ്ടുതന്നെ അത്  എത്രയും വേഗം  മന്യവായനക്കാരിലേക്ക് എത്തിക്കാം   എന്നു കരുതിയാണ്   ഈ  പോസ്റ്റ്‌

നമ്മളുടെ പ്രതിനിധിയുടെ കാര്യാലയത്തിലെ  സഹപ്രവർത്തകയാണ്  ഇതിലെ  താരം  അഥവാ നായിക . പ്രസ്തുത  വ്യെക്തി  കാര്യാലയത്തിലെ  എല്ലാവരെയും  തന്റ്റെ  അഭൂതപൂർവമായ പൊട്ടത്തരങ്ങൾ കൊണ്ടും , കയിലിരുപ്പുകൊണ്ടും  രസിപ്പിക്കുകയും , നിരന്തരമായ ജോലിയുടെ  മുഷിവുകളെ  മാറ്റാൻ സഹായിക്കാറുണ്ട്  എന്നുള്ള വസ്തുത  ഈ അവസരത്തിൽ വിസ്മരിക്കുന്നില്ല . എന്നിരിക്കിലും ഈ സംഭവം വായനക്കാരുമായി പങ്കുവെചില്ലെങ്കിൽ  അത് അക്ഷന്തവ്യമായ  തെറ്റായിപോകുമോ  എന്ന് ലേഖകൻ ഭയപ്പെടുന്നു  അതിനാൽ  സംഭവം വിവരിക്കട്ടെ .

നമ്മുടെ കഥാ നായികയുടെ വെളിപ്പെടുത്തൽ ( വൈകുന്നേരം ) ഓഫീസിനെ  അക്ഷരാർഥത്തിൽ  ഞെട്ടിച്ചു . നായികയുടെ അടുത്തിരിക്കുന്ന  ബഹുമാന്യ  വ്യച്ക്തിയെക്കുരിച്ചാണ് ഈ വെളിപ്പെടുത്തൽ  നടത്തിയത് .

സാധാരണ ആളുകൾ പറഞ്ഞു   നമ്മൾ  കേട്ടിട്ടുണ്ട് , എനിക്ക്  ജനിക്കാതെപോയ  സഹോദരൻ  , സഹോദരി , മകൻ  അല്ലെങ്ങിൽ  മകൾ . പക്ഷെ   എല്ലാം  കടത്തിവെട്ടുന്ന  ഒരു പ്രസ്താവന ആയിരുന്നു  നമ്മളുടെ  നായിക  നടത്തിയത് . കുറച്ചു പ്രായമുണ്ടെങ്കിലും അത്രക്ക് പ്രായമില്ലാത്ത  സാത്വികനായ സഹപ്രവർതകനെക്കുറിചു പറഞ്ഞത്  അദ്ദേഹം  നായികയുടെ  ജനിക്കാതെ  പോയ  അച്ഛനാണ്  എന്നാണ് . ഇത്  കേട്ട്  ഞെട്ടിയ  സഹപ്രവർത്തകരിൽ പലരുടെയും  ഞെട്ടൽ  ഇതുവരെ  മാറിയിട്ടില്ല  എന്നാണ്  കഴിഞ്ഞത്

2 comments:

Anonymous said...

happy to know this is back. It was an entertaining blog.

Anonymous said...

haha, gud to see the blog is bak. Please continue with updates. We can easily identify the lady in this story. You may also go thru the defects raised by her or read her official mails for Laughing out louder ;)